Dr Santhosh Babu M R
Dr Santhosh Babu M R
Jul 5, 2022
ധാരാളം പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് കൈ തരിപ്പ്(Carpal Tunnel Syndrome). ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഓടിക്കാനും, മൊബൈൽ ഫോൺ കയ്യിൽ വച്ച് സംസാരിക്കാനും കൈതരിപ്പ് കാരണം ബുദ്ധിമുട്ട് അനുഭവപ്പെടും. അതുപോലെ തന്നെ വീട്ടുജോലികൾ ചെയ്യാനും കറിക്കത്തി, ചൂൽ തുടങ്ങിയവ പിടിക്കാനും ഏറെ നേരം സാധിക്കില്ല. ബസിൽ പിടിച്ചു നിൽക്കാനും, കൂടുതൽ നേരം എഴുതാനും, ചുറ്റിക തുടങ്ങിയ ആയുധങ്ങൾ കൈകാര്യം ചെയ്യാനും കംമ്പ്യൂട്ടർ ജോലി ചെയ്യാനും പ്രയാസം അനുഭവപ്പെടാം. ഈ പ്രശ്നം കൊണ്ടു തന്നെ രാത്രി കിടക്കുമ്പോൾ കൈക്ക് കഴപ്പും തരിപ്പും കാരണം ഉറക്കം നഷ്ടപ്പെടാറുണ്ട്. പിടിച്ച സാധനം വിട്ടതിനുശേഷം കൈ കുടയുകയോ കൈ അമർത്തി കൂട്ടി തീരുമകയോ ചെയ്യുമ്പോൾ അല്പം ആശ്വാസം കിട്ടാറുണ്ട്. പെരുവിരലിൽ തുടക്കത്തിലേ ബോൾ പോലുള്ള ഭാഗത്തെ ശോഷിപ്പ് രോഗം കൂടുന്നതിന്റെ ലക്ഷണമാണ്. തള്ളവിരൽ, ചൂണ്ടു വിരൽ, നടുവിരൽ എന്നീ ഭാഗങ്ങളിലാണ് തരിപ്പ് കൂടുതൽ സാധാരണ കാണുക. Please visit our blog for more details: https://myjointpaindoctor.com/2021/09/05/carpal-tunnel-syndrome-hand-numbness/